BREAKING NEWS

ബിജെപി സംസ്ഥാന പ്രസിഡണ്ട് അഡ്വ പി.എസ്.ശ്രീധരൻ പിള്ളയ്ക്കു കണ്ണൂരിൽ സ്വീകരണം നൽകി.

FB_IMG_1533650995751.jpg

കണ്ണൂർ : ബിജെപി സംസ്ഥാന പ്രസിഡണ്ട് അഡ്വ പി.എസ്.ശ്രീധരൻ പിള്ളയ്ക്കു കണ്ണൂരിൽ സ്വീകരണം നൽകി. രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽക്കിയത്. സ്വീകരണ പരിപാടിക്കു ശേഷം നിരവധി പ്രവർത്തകരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ പയ്യാമ്പലം മാരാർജി സ്‌മൃതി മണ്ഡപത്തിൽ എത്തിച്ചേർന്നു. മാരാർജി സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ച നടത്തുകയും അതിനു ശേഷം പ്രവർത്തോകാരെ അഭിസംബോധന ചെയ്തു സംസാരിച്ചു. സ്വീകരണ പരിപാടിയിൽ ബിജെപി സംസ്ഥാന-ജില്ലാ നേതാക്കൾ പങ്കെടുത്തു. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്,ദേശിയ സമിതി അംഗം പി.കെ.വേലായുധൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.കെ.വിനോദ് കുമാർ ,അഡ്വ വി രത്നാകരൻ, ജില്ലാ ട്രഷറര്‍ ഏ.ഒ.രാമചന്ദ്രന്‍, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍,ജില്ലാ സെക്രട്ടറി എൻ.ഹരിദാസ്, എ.ദാമോദരൻ , ടി.സി.മനോജ് , എം.കെ.വിനോദ് കുമാർ, രതീഷ്,സി.സി, കണ്ണൂർ മണ്ഡലം പ്രസിഡണ്ട് അഡ്വ ശ്രീകാന്ത് വർമ്മ തുടങ്ങിയ നേതാക്കൾ പരിപാടിയിൽ സംബന്ധിച്ചു.

Top