BREAKING NEWS

മഞ്ചേശ്വരത്ത് സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു.

20180806_101213.png

കാസര്‍കോട് : മഞ്ചേശ്വരത്ത് സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. സോങ്കാലിലെ അബ്ദുള്ളയുടെ മകന്‍ സിദ്ദിഖാ(25)ണ് മരിച്ചത്. ഞായറാഴ്ച രാത്രി 11-ഓടെയാണ് സംഭവം. ബൈക്കില്‍വന്ന മൂന്നംഗ കൊലയാളി സംഘമാണ് കൊല നടത്തിയതെന്നാണ് വിവരം. നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിനായില്ല. പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് എന്നാണ് സിപിഎം ആരോപിക്കുന്നത്. ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Top