BREAKING NEWS

വെള്ളമുണ്ടയിൽ യുവ ദമ്പതിമാരെ കിടപ്പുമുറിയിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി.

1524501-headline-word-crime-with-blood-on-it.jpg

കല്പറ്റ: വയനാട് വെള്ളമുണ്ടയിൽ യുവ ദമ്പതിമാരെ കിടപ്പുമുറിയിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വെള്ളമുണ്ടക്കടുത്ത് 12ാം മൈൽ വാഴയിൽ മൊയ്തുവിന്റെ ആയിഷയുടെയും മകൻ ഉമ്മറിനെയും (28) ഭാര്യ ഫാത്തിമ (20)യെയുമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൂന്നു മാസംമുൻപായിരുന്നു ഇവരുടെ വിവാഹം. ഉമ്മറിന്റെ മാതാവ് രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിയപ്പോഴായിരുന്നു വാതിൽ തുറന്ന് കിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്. സമീപത്ത് തന്നെയുള്ള ഉമ്മറിന്റെ സഹോദരന്റെ വീട്ടിലാണ് ഉമ്മറിന്റെ മാതാവ് താമസിക്കുന്നത്. മോഷണ ശ്രമമാകാം കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Top