BREAKING NEWS

വെനിസ്വേലന്‍ പ്രസിഡന്റ് നിക്കൊളാസ് മദുറോയെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം.

20180805_090152.jpg

കരാക്കസ്: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കൊളാസ് മദുറോയെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം. തലസ്ഥാനനഗരിയിലെ ഒരു സൈനിക പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വിവര വിനിമയ മന്ത്രി ജോര്‍ജ് റോഡ്രിഗ്വെസ് അറിയിച്ചു. ഇടതുനേതാവിനെതിരായ ആക്രമണമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രസിഡന്റിനോ മുതര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ അപായമൊന്നുമുണ്ടായില്ല. ഏഴ് നാഷനല്‍ ഗാര്‍ഡ് സൈനികര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു.

Top