BREAKING NEWS

രാ​​ഷ്‌​​ട്ര​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദ് മൂ​​​ന്നു​​​ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തും.

ram-nath-kovind-647_072517123130.jpg

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​ഷ്‌​​ട്ര​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദ് മൂ​​​ന്നു​​​ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തും. ഇ​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​യ​​​ര്‍​ഫോ​​​ഴ്‌​​​സ് ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ഏ​​​രി​​​യ​​​യി​​​ല്‍ പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ലെ​​​ത്തു​​​ന്ന രാ​​ഷ്‌​​ട്ര​​പ​​​തി, രാ​​​ത്രി രാ​​​ജ്ഭ​​​വ​​​നി​​​ല്‍ ത​​​ങ്ങും. നാ​​​ളെ രാ​​​വി​​​ലെ 11ന് ​​​നി​​​യ​​​മ​​​സ​​​ഭാ സ​​​മു​​​ച്ച​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ‘ഫെ​​​സ്റ്റി​​​വ​​​ല്‍ ഓ​​​ണ്‍ ഡെ​​​മോ​​​ക്ര​​​സി’ പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
വൈകീട്ട് കൊച്ചിയിലെത്തുന്ന രാഷ്ട്രപതി എറണാകുളം ഗസ്റ്റ്ഹൗസില്‍ താമസിക്കും
ഏഴിന് രാവിലെ ബോള്‍ഗാട്ടി പാലസില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കുമൊപ്പം പ്രാതല്‍ കൂടിക്കാഴ്ച നടത്തും. രാവിലെ 11ന് തൃശൂര്‍ സെന്റ് തോമസ് കോളേജിന്റെ സെന്റിനറി ആഘോഷം ഉദ്ഘാടനം ചെയ്യും. അവിടെ നിന്ന് 12: 30ന് ഗുരുവായൂര്‍ ക്ഷേത്രത്തിലും മമ്മിയൂര്‍ ക്ഷേത്രവും സന്ദര്‍ശിക്കും. 2.45 ന് കൊച്ചിയില്‍ എത്തിയ ശേഷം ഡല്‍ഹിക്ക് തിരിക്കും.

Top