BREAKING NEWS

ദുല്‍ഖര്‍ സല്‍മാനെ കാണാന്‍ തിക്കും തിരക്കും; തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു.

FB_IMG_1533403227630.jpg

തിരുവനന്തപുരം : വെഡ്ഡിങ് മാൾ ഉദ്ഘാടനത്തിനിടെ ഉണ്ടായ തിരക്കിനിടയിൽ കുഴഞ്ഞു വീണ് തിരുവനന്തപുരം പ്രാവച്ചമ്പലം പറമ്പിക്കോണം വീട്ടിൽ ഹരി(45) മരിച്ചു. പരിക്കേറ്റ മറ്റു മുന്നുപേർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച നടന്ന കൊട്ടാരക്കര ഐമാൾ വെഡ് വേൾഡിന്റെ ഉദ്ഘാടനത്തിരക്കിനിടെ ആയിരുന്നു സംഭവം. ഉദ്ഘാടകനായ ചലച്ചിത്ര താരം ദുൽഖർസൽമാനെ കാണാൻ ജനം തിക്കിത്തിരിക്കിയതിനിടെ ഹരി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസ്സെടുത്തു.

Top