BREAKING NEWS

മുഖ്യമന്ത്രിയെ കാണാന്‍ കത്തിയുമായി എത്തിയ സംഭവം: ഡല്‍ഹി പോലീസിന്റെ വീഴ്ചയെന്ന് കോടിയേരി.

kodiyeri-balakrishnan_story_647_012717113320.jpg

തിരുവനന്തപുരം: ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രി താമസിക്കുന്ന മുറിയുടെ മുന്നിലേക്ക് ആയുധ ധാരിയായ അക്രമി കടന്നു കയറിയത് അത്യന്തം ഗൗരവമുള്ളതാണെന്ന് സി.പി.എംസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. കേരള ഹൗസിന്റെ ചുമതല കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഡൽഹി പോലീസിനാണ്. പോലീസ് ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണത്തിൽ വന്ന ഗുരുതരമായ വീഴ്ചയാണ് ആയുധവുമായി വന്ന ഒരാൾക്ക് മുഖ്യമന്ത്രി താമസിച്ച മുറിയുടെ മുന്നിൽ എത്തിച്ചേരാൻ ഇടയായ സംഭവം. അക്രമി കത്തികാട്ടി ഭീഷണിമുഴക്കി കൊണ്ടിരിക്കുമ്പോൾ അയാളെ കീഴ്പ്പെടുത്താനോ കസ്റ്റഡിയിലെടുക്കാനോ ഒരിടപെടലും ഡൽഹി പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല. മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന കേരള പോലീസിന്റെ കമാന്റോകളാണ് അക്രമിയെ കീഴ്പ്പെടുത്തിയത്.

Top