BREAKING NEWS

പഴയങ്ങാടിയില്‍ പോലീസ്‌ റ്റേഷനില്‍ കയറി യുവതി എസ്‌ഐയേയും വനിതാ സിവില്‍ പോലീസ് ഓഫീസറേയും ആക്രമിച്ചു.

Screenshot_20180704-235926.jpg

പഴയങ്ങാടിയില്‍ പോലീസ്‌റ്റേഷനില്‍ കയറി യുവതി എസ്‌ഐയേയും വനിതാ സിവില്‍ പോലീസ് ഓഫീസറേയും ആക്രമിച്ചു. കാസര്‍കോട് ഉദുമ ബാരയിലെ കെ. ദിവ്യയാണ് ആക്രമണം നടത്തിയത്. ഇവരെ അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് 12.40 നായിരുന്നു സംഭവം. പഴയങ്ങാടി സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ബിനുമോഹന്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ലീന എന്നിവരെയാണ് ദിവ്യ ആക്രമിച്ചത്. പഴയങ്ങാടി സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറുടെ മുറിയില്‍ ഇരിക്കുകയായിരുന്നു ബിനുമോഹന്‍. പെട്ടന്ന് വാതില്‍ തള്ളിത്തുറന്ന് ദിവ്യ അകത്തുകടന്നു. തടയാന്‍ ശ്രമിച്ച സിവില്‍ പോലീസ് ഓഫീസര്‍ ലീനയെ തള്ളിമാറ്റിയാണ് ഇവര്‍ അകത്ത് കടന്നത്.

Top