BREAKING NEWS

റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ ജൂലൈ അഞ്ച് മുതൽ ഈ മാസം എട്ടുവരെ കാസർകോട് ജില്ലയില്‍

sketch-1530712559425.png

തിരുവനന്തപുരം : റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ ജൂലൈ അഞ്ച് മുതൽ ഈ മാസം എട്ടുവരെ ജില്ലയില്‍ വിവിധ പരിപാടിയില്‍ പങ്കെടുക്കും. 6 ന് രാവിലെ 11.30 ന് ജി.എച്ച്.എസ്.എസ് ഉപ്പിലിക്കൈ കെട്ടിട ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനവും, ഉച്ചകഴിഞ്ഞ് മൂന്നിന് ചെറുവത്തൂര്‍ പൂമാല ഓഡിറ്റോറിയത്തില്‍ കുടുംബശ്രീ മിഷന്‍ ഗ്രാമീണ സംരംഭകത്വ പരിപോഷണ പദ്ധതി ഉദ്ഘാടനം, ജുലൈ ഏഴിന് രാവിലെ 11.30 ന് ജി.എച്ച്.എസ്. പരപ്പ കെട്ടിട ഉദ്ഘാടനം എന്നീ പരിപാടികളിലും മറ്റ് പൊതുപരിപാടികളിലും ഈ ദിവസങ്ങളില്‍ മന്ത്രി പങ്കെടുക്കും.

Top