BREAKING NEWS

ദമ്പതികളുടെ മരണം: എസ്.ഐയെ സ്ഥലം മാറ്റി; ചങ്ങനാശേരിയിൽ നാളെ ഹർത്താൽ

20180704_224204.png

ചങ്ങനാശ്ശേരി: പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്ത് വിട്ടയച്ച ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. സ്വർണപ്പണിക്കാരനായ സുനികുമാർ, ഭാര്യ രേഷ്മ എന്നിവരാണ് മരിച്ചത്. ഇരുവരും ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രാഥമിക നിഗമനം. ഇവർ പണിത് നൽകിയ ആഭരണത്തിൽ തൂക്കക്കുറവുണ്ടായെന്ന് പരാതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇരുവരേയും സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. വിഷം കഴിച്ചാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്തത്. ദമ്പതികളുടെ ആത്മഹത്യ പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പരാതി പരിശോധിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു. സംഭവത്തില്‍ ബന്ധുക്കളുടെ മൊഴിയെടുത്തു. ചങ്ങനാശ്ശേരി താലൂക്കില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍

Top