BREAKING NEWS

ഹജ്ജ്: 603,764 തീര്‍ത്ഥാടകര്‍ പുണ്യ ഭൂമിയിലെത്തി.

FB_IMG_1533319794970.jpg

മക്ക: ഹജ്ജിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇരു ഹറമുകളിലും ഹാജിമാരുടെ തിരക്ക് വര്‍ധിച്ചു. ഇതുവരെ 603,764 തീര്‍ത്ഥാടകര്‍ പുണ്യ ഭൂമിയിലെത്തിയതായി സഊദി പാസ്സ്പോര്‍ട്ട് മന്ത്രാലയം അറിയിച്ചു. വിമാനമാര്‍ഗ്ഗം 593,143 ഹാജിമാരും, റോഡ് മാര്‍ഗ്ഗം 5,093 പേരും, 5,528 പേര്‍ കപ്പല്‍ വഴിയുമാണ് എത്തിയത്. ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയിരിക്കുന്നത് ഇന്തോനേഷ്യയില്‍ നിന്നാണ്. തൊട്ടു പിറകെ ഇന്ത്യ , പാകിസ്ഥാന്‍ , ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുണ്ട്. തീര്‍ത്ഥാടകരുടെ വരവ് ശക്തമായതോടെ ജിദ്ദയിലെയും , മദീനയിലെയും ഹജ്ജ് ടെര്‍മിനലുകളില്‍ ഹാജ്ജിമാര്‍ക്ക് കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top