BREAKING NEWS

തിരക്കേറിയ റോഡില്‍ അഞ്ചുവയസുകാരിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ അവസരം കൊടുത്ത പിതാവിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു.

scooter-1.jpg

കൊച്ചി: ഇടപ്പള്ളിയില്‍ തിരക്കേറിയ റോഡില്‍ അഞ്ചുവയസുകാരിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ അവസരം കൊടുത്ത പിതാവിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്റ് ചെയ്തു. പളളുരുത്തി സ്വദേശി ഷിബു എബ്രഹാമിനെതിരെയാണ് എറണാകുളം ആര്‍ടിഒ നടപടിയെടുത്തത്. ഇടപ്പള്ളിയിലൂടെ ഭാര്യയേയും രണ്ട് മക്കളെയും കയറ്റി സ്‌കൂട്ടറില്‍ പോവുകയായിരുന്നു. ഇടയ്ക്ക് വച്ച് മുന്നിലിരുന്ന മകളെ വാഹനം ഓടിക്കാന്‍ അനുവദിക്കുകയായിരുന്നു. ഇവരുടെ പിന്നാലെ വാഹനത്തിലെത്തിയ ആള്‍ ഇത് ചിത്രീകരിക്കുകയായിരുന്നു. ഇത് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ടത്.

Top