BREAKING NEWS

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.30അടിയായി:ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Idukki-dam_wm.jpg

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.30അടിയായി.ഇന്നലെ രാത്രി ജലനിരപ്പ് 2395 അടിയായപ്പോൾഡാം തുറക്കാനുള്ള സാധ്യത കണക്കിലെടുത്ത് പെരിയാർ തീരദേശവാസികൾക്ക് അതിജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്ട്) പ്രഖ്യാപിച്ചിരുന്നു.ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ ഡാമിന് സമീപമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം ശക്തമാക്കി. ജലനിരപ്പ് 2397 അടിയായാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. റെഡ് അലർട്ട് പ്രഖ്യാപിച്ച് 24 മണിക്കൂറിന് ശേഷമേ ഡാം തുറക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ. ഇതിനിടയിൽ പെരിയാർ തീരവാസികൾ ഒഴിഞ്ഞാൽ മതിയാകും. ഇപ്പോൾ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. മുൻ ദിവസങ്ങളെക്കാൾ കുറവാണെങ്കിലും നീരൊഴുക്കുണ്ട്. 2013-ൽ 2401 അടിയായിട്ടും ഡാം തുറന്നിരുന്നില്ല. പെരിയാർ തീരദേശവാസികൾക്ക് ജില്ലാ കളക്ടറും ജനപ്രതിനിധികളും നേരിട്ടെത്തി നോട്ടീസ് നൽകി. ചെറുതോണി മുതൽ ഇടുക്കി ജില്ലയുടെ അതിർത്തിയായ കരിമണൽ വരെയുള്ള 400 കെട്ടിടങ്ങൾക്കാണ് നോട്ടീസ് നൽകിയത്.

Top