BREAKING NEWS

പെരുമ്പാവൂരിൽ കോളേജ് വിദ്യാർഥിനിയെകഴുത്തറുത്ത് കൊലപ്പെടുത്തി.

20180730_133258_wm.jpg

കൊച്ചി: പെരുമ്പാവൂരിൽ കോളേജ് വിദ്യാർഥിനിയെകഴുത്തറുത്ത് കൊലപ്പെടുത്തി. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാർഥിനിഅന്തിനാട്ട് വീട്ടിൽ തമ്പിയുടെ മകൾനിമിഷ (21)യാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകമെന്നാണ് പ്രാഥമിക സൂചന.സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളിയായപശ്ചിമ ബംഗാളിലെ മൂർഷിദാബാദ് സ്വദേശിയായ ബിജുപിടിയിലായിട്ടുണ്ട്.ഓടി രക്ഷപെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടിപോലീസിന് കൈമാറുകയായിരുന്നു.ആക്രമണം ചെറുക്കുന്നതിനിടെ പെൺകുട്ടിയുടെ പിതാവ് തമ്പിക്കുംരക്ഷിക്കാൻ ശ്രമിച്ച അയൽവാസിക്കും തമ്പിയുടെ സഹോദരനുംപരിക്കേറ്റു.

Top