BREAKING NEWS

യു.എ.ഇ പൊതുമാപ്പ്; മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി.

pinarayi-vijayan-7591-1.jpg

തിരുവനന്തപുരം: യു.എ.ഇയില്‍ നിന്ന് പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും നോര്‍ക്ക റൂട്‌സ് ആവശ്യമായ നടപടികൾ എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമാപ്പ് ലഭിച്ച്‌ മടങ്ങുന്നവരെ സുരക്ഷിതമായും സൗജന്യമായും നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളാണ് നോര്‍ക്ക റൂട്സ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആഗസ്റ്റ് പകുതിയോടെ തന്നെ ആദ്യസംഘം നാട്ടിലെത്തുമെന്നാണ് കരുതുന്നത്. സര്‍ക്കാരിന്റെ ശ്രമങ്ങളോട് സഹകരിക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യാനും യു.എ.ഇയിലെ പ്രവാസി മലയാളികളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ആഗസ്റ്റ് ഒന്നുമുതലാണ് യു.എ.ഇയില്‍ പൊതുമാപ്പ് ആരംഭിക്കുന്നത്.

Top