BREAKING NEWS

അണക്കെട്ടുകൾ; ആശങ്ക വേണ്ടെന്ന് എറണാകുളം കലക്ടർ.

Idukki-dam_wm.jpg

കൊച്ചി : ഇടുക്കി, ഇടമലയാർ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടർ മുഹമ്മദ് സഫീറുല്ല അറിയിച്ചു. അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച് ഊഹാപോഹങ്ങൾ പരത്തരുത്. അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തേണ്ടി വന്നാൽ ഇതുസംബന്ധിച്ച മുന്നറിയിപ്പ് ഔദ്യോഗികമായി മാധ്യമങ്ങളിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Top