BREAKING NEWS

എസ്.ഐ കാട്ടിയത് ഗുരുതരമായ കൃത്യവിലോപം; ചാനലുകാർക്ക് കൊട്ടാനുള്ള ചെണ്ടയല്ല താനെന്നും മുഖ്യമന്ത്രി.

pinarayi-vijayan-manorama.jpg

കൊല്ലം: കെവിന്‍റെ കൊലപാതകത്തിൽ പോലീസിന്‍റെ വീഴ്‍ച ഏറ്റുപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. നടപടി സ്വീകരിക്കാത്ത എസ്.ഐ കാട്ടിയത് ഗുരുതരമായ കൃത്യവിലോപമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസിന് വീഴ്ച്ചയുണ്ടായാൽ അവരെ സംരക്ഷിക്കുന്ന നടപടി സർക്കാർ സ്വീകരിക്കില്ലെന്നും ചാനലുകാർക്ക് കൊട്ടാനുള്ള ചെണ്ടയല്ല താനെന്നും മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷയൊരുക്കുന്നതിനിടെ പരാതിയില്‍ നടപടിയെടുക്കാന്‍ സാധിച്ചില്ലെന്ന എസ്ഐയുടെ ന്യായം അംഗീകരിക്കാനാവില്ല. തന്റെ പരിപാടികളിൽ എസ്ഐയ്ക്ക് സുരക്ഷാ ചുമതലയുണ്ടായിരുന്നില്ല. എന്നാൽ ഗാന്ധിനഗർ എസ്ഐയ്ക്ക് മുഖ്യമന്ത്രിയുടെ പരിപാടിയുടെ സുരക്ഷാ ചുമതല നൽകിയതിന്റെ രേഖകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

Top