BREAKING NEWS

അന്ത്യോദയ എക്സ്പ്രസിന് കാസർകോടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചു.

FB_IMG_1530189609521.jpg

കാസർകോട്: ഏറെ നാളത്തെ ജനകീയ പ്രതിഷേധത്തിന് ശേഷം അന്ത്യോദയ
എക്സ്പ്രസിന് കാസർകോടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ച് കൊണ്ട് റെയിൽവേ മന്ത്രാലയം ഉത്തരവിട്ടു. ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും സ്റ്റോപ്പ് അനുവദിക്കുക. സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ,യൂത്ത്കോൺഗ്രസ്,പ്രവാസി കോൺഗ്രസ് അടക്കമുള്ളവർ സമരത്തിലായിരുന്നു. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജ് ഐങ്ങോത്ത് അടക്കമുള്ളവർ നിരാഹാര സമരവും നടത്തിയിരുന്നു. സമരക്കാർ രാജ്യസഭാ എം.പി വി.മുരളീധരന് നിവേദനവും നൽകിയിരുന്നു. തുടർന്നാണ് താത്കാലികായി സ്റ്റോപ്പ് അനുവദിച്ച് കൊണ്ട് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ഉത്തരവിറക്കിയത്.

Top