BREAKING NEWS

തട്ടിക്കൊണ്ടുപോയ നവവരനെ മരിച്ച നിലയില്‍ കണ്ടെത്തി.

Screenshot_20180528-102605.jpg

കൊല്ലം: പ്രണയവിവാഹത്തിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ നവവരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം നട്ടാശ്ശേരി എസ്എച്ച് മൗണ്ടില്‍ കെവില്‍ പി. ജോസഫിന്റെ (23) മൃതദേഹമാണ് തെന്മലക്കു 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ കണ്ടത്.
വധു കൊല്ലം തെന്മല ഒറ്റക്കല്‍ സാനു ഭവനില്‍ നീനു ചാക്കോയുടെ (20) പരാതിയില്‍ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷാനു ചാക്കോയെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അതിനിടെയാണ് കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപ്പെടുത്തി ഉപേക്ഷിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം.

Top