BREAKING NEWS

വിവാഹേതരക്കേസുകളിൽ പുരുഷനെ മാത്രം കുറ്റക്കാരാക്കുന്നത് ശരിയോയെന്ന് സുപ്രീംകോടതി.

supreme-court_of_India-2.jpg

ന്യൂഡല്‍ഹി: വിവാഹേതരക്കേസുകളിൽ പുരുഷനെ മാത്രം കുറ്റക്കാരാക്കുന്നത് ശരിയോയെന്ന് സുപ്രീംകോടതി. ഇത്തരം കേസുകളിൽ പുരുഷന്‍മാരെ മാത്രം കുറ്റക്കാരാക്കുന്നതു തുല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ജോസഫ് ഷൈന്‍ എന്നയാളാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഭര്‍തൃമതിയായ സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്‍ നിയമനടപടികള്‍ക്ക് വിധേയനാവുകയും കൃത്യത്തില്‍ തുല്യപങ്കാളിയായ സ്ത്രീയെ വെറുതെവിടുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top