BREAKING NEWS

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിരാട് കോലിക്ക് സെഞ്ചുറി.

virat-kohli.jpg

ബർമിങ്ങാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് സെഞ്ചുറി. 172 പന്തിലാണ് കോലി സെഞ്ചുറി തികച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ കോലിയുടെ 22-ാം സെഞ്ചുറിയാണിത്. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും ക്രീസിൽ ഉറച്ചുനിന്ന കോലിയുടെ മികവിൽ ഇന്ത്യ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 226 റൺസെടുത്തു. കോലിക്കൊപ്പം ഒരു റണ്ണുമായി ഉമേഷ് യാദവാണ് ക്രീസിൽ. നാലു വിക്കറ്റ് വീഴ്ത്തിയ സാം കുറനാണ് ഇന്ത്യയുടെ മുൻനിരയെ തകർത്തത്. ബെൻ സ്റ്റോക്സ്, ജെയിംസ് ആൻഡേഴ്സൺ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 287 റൺസിന് എല്ലാവരും പുറത്തായിരുന്നു.

Top