BREAKING NEWS

വാടകവീട്ടിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ;ഒപ്പം താമസിച്ചിരുന്ന നാലുപേരിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ.

1524501-headline-word-crime-with-blood-on-it.jpg

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ നൂറനാട്ട് വാടകവീട്ടിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ വാടക വീട്ടിൽ ഒപ്പം താമസിച്ചിരുന്ന നാലുപേരിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വള്ളികുന്നം വട്ടയ്ക്കാട് ഐകെഎസ് കോളനിയിൽ രവീന്ദ്രന്റെ മകൻ രഞ്ജിത് (കിളി – 30) ആണ് മരിച്ചത്. കഴുത്തിൽ മുറിവേറ്റനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രഞ്ജിത്തും മറ്റു നാലുപേരും ചേർന്നു വാടകയ്ക്കെടുത്ത വീട്ടിൽ ചാരായം വാറ്റുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. 15 ലീറ്റർ ചാരായം കണ്ടെടുത്തിട്ടുണ്ട്.

Top