BREAKING NEWS

കുമ്പസാരം നിരോധിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

kerala-high-court-story_647_032017114438_052517020609.jpg

കൊച്ചി : കുമ്പസാരം നിരോധിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കുമ്പസാരിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം ആണെന്നും നിയമപരമായ നിർബന്ധമല്ലെന്നും കോടതി വ്യക്തമാക്കി. എറണാകുളം സ്വദേശി പി എസ് ചാക്കോയാണ് പൊതുതാത്പര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്.ഒരാൾ സ്വന്തം ഇഷ്ടപ്രകാരമാണ് വിശ്വാസി ആകുന്നതു എന്ന് കോടതി പറഞ്ഞു. ഒരു വിശ്വാസത്തിൽ ചേർന്നിട്ടു, അതിൽ തിന്മകൾ കണ്ടാൽ, അതുപേക്ഷിക്കാൻ വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.

Top