BREAKING NEWS

ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു.

FB_IMG_1532666095076.jpg

കാസര്‍കോട്: മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. ചര്‍ക്കളത്തെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. 76 വയസായിരുന്നു അദ്ദേഹത്തിന്. അദ്ദേഹം മുസ്ലീംലീഗിന്റെ സംസ്ഥാന ട്രെഷററായിരുന്നു. നാല് തവണ കാസര്‍കോട് മഞ്ചേശ്വരത്തെ പ്രതിനിധീകരിച്ചു.
ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു ചെര്‍ക്കളം അബ്ദുള്ള. അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ വീട്ടിലെത്തിച്ചിരുന്നു. ചെര്‍ക്കളയിലെ സ്വവസതിയില്‍ വെള്ളിയാഴ്ച രാവിലെ 8.20 മണിയോടെയായിരുന്നു അന്ത്യം.

Top