BREAKING NEWS

അമ്മക്കിളിക്കൂട് കാരുണ്യഭവനം നാളെ കൈമാറും.

image_6483441.jpg

അബുദാബി : ആലുവ എം.എൽ.എ അൻവർ സാദത്ത് മണ്ഡലത്തിൽ നടപ്പാക്കുന്ന അമ്മക്കിളിക്കൂട് കാരുണ്യഭവന നിര്‍മ്മാണ പദ്ധതിയില്‍ ചൂർണിക്കര മണ്ണഞ്ചേരി സിന്ധു ഗോപിക്ക് പ്രമുഖ വ്യവസായിയും
എവർസേഫ് ഗ്രൂപ്പ് ഓഫ് കമ്പനീസ് അബുദാബി എം.ഡിയുമായ എം.കെ സജീവൻ നിർമ്മിച്ച കാരുണ്യ ഭവനം നാളെ (ബുധനാഴ്ച) രാവിലെ പത്തിന് കൈമാറും. ആറ് മാസം മുമ്പാണ് വീടിന്റെ നിർമ്മാണം ആരംഭിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി ഒരു കുടുംബത്തിന് വീട് നൽകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ദരിദ്രമായ കുടുംബത്തിന് അത്താണിയാകാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്ന് സജീവൻ പറഞ്ഞു. ജീവിത യാത്രക്കിടയിൽ പരിസരങ്ങളിലും നമ്മൾ ശ്രദ്ധിക്കണം. സമ്പന്നർക്കിടയിൽ ജീവിക്കുന്ന സാധാരണക്കാരനെ പലരും മറക്കുകയാണ്. അമ്മയുടെ പ്രചോദനമാണ് ഇത്തരം ഒരു ഉദ്യമത്തിന് കാരണമെന്നും സജീവൻ പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ, എം.കെ സജീവൻ, സിനിമ താരം ഉണ്ണി മുകുന്ദൻ ചടങ്ങിൽ പങ്കെടുക്കും.

Top