BREAKING NEWS

റെയിൽപാളം മുറിച്ചു കടന്ന മൂന്നുവയസ്സുകാരൻ ട്രെയിനിടിച്ചു മരിച്ചു.

BILAL-578x303.jpg

കാസർകോട് : അമ്മയുടെ വീട്ടിൽ നിന്നു വെള്ളമെടുക്കാൻ റെയിൽപാളം മുറിച്ചു കടന്ന മൂന്നുവയസ്സുകാരൻ ട്രെയിനിടിച്ചു മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരനെ ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊഗ്രാൽ ഒളച്ചാലിൽ സിദ്ധിക്ക് ആയിഷ ദമ്പതികളുടെ മകൻ ബിലാൽ (3) ആണ് അമ്മയുടെ കൺമുന്നിൽ മരിച്ചത്. ഇവരുടെ മൂത്തമകൻ ഇസ്മായിലിനു (5) തലയ്ക്കു ഗുരുതര പരുക്കുണ്ട്.

Top