BREAKING NEWS

മജ്ജ മാറ്റിവെക്കൽ; സഹോദരങ്ങൾക്ക് ഇശൽ ബാൻഡ് അബുദാബിയുടെ കാരുണ്യ ഹസ്തം.

IMG-20180723-WA0143.jpg

ചങ്ങരംകുളം (മലപ്പുറം) : ചിയ്യാനൂർ സ്വദേശി കോയാലിപറമ്പിൽ അബ്ബാസിന്റെ മകൻ മുഹമ്മദ് അസ്വാനും(4) സഹോദരൻ മുഹമ്മദ് റിസ്വാനും(4) മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി അബുദാബിയിൽ നിന്നും കാരുണ്യ ഹസ്തം. കഴിഞ്ഞ രണ്ട് മാസമായി തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലും തുടർന്ന് തിരുവനന്തപുരം ആർ.സി.സിയിലും ചികിത്സയിലായിരുന്ന മുഹമ്മദ് അസ് വാന് അടിയന്തിരമായി മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്ന ഡോക്ടർമാരുടെ നിർദ്ധേശത്തിന്റെ അടിസ്ഥാനത്തിലാണ് ജൂലായ് രണ്ടിന് കുട്ടിയെ വെല്ലൂരിലേക്ക്കൊണ്ടുപോയത്. 40 ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയക്ക് മുഹമ്മദ് അസ് വാന്റ ഇരട്ട സഹോദരൻ മുഹമ്മദ് റിസ് വാനിന്റെ മജ്ജ മാച്ചാവുകയാണെങ്കിൽ 20 ലക്ഷം രൂപയിലേക്ക് ചിലവ് കുറയും എന്ന ഡോക്ടർമാർമാരുടെ നിർദ്ധേശത്തിലാണ് അസ് വാന് വേണ്ടി സഹോദരൻ റിസ് വാനേയും ഒപ്പം കൊണ്ടുപോയിട്ടുള്ളത്. ശാരീരിക വൈകല്ല്യങ്ങളുള്ള പിതാവ് അബ്ബാസും ഭാര്യ റസിയയും നാല് മക്കളുമടങ്ങുന്ന ഈ കുടുംബം നിലവിൽ ബന്ധുക്കളുടേയും, നാട്ടുകാരുടേയും, പള്ളികമ്മിറ്റിയുടേയും സഹായത്തിലാണ് കഴിഞ്ഞ് പോരുന്നത്. ഇവരുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കി ഈ കുടുംബത്തിനെ സഹായിക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ ചിയ്യാനൂർ കേന്ദ്രമായി ഷാനവാസ് വട്ടത്തൂർ ചെയർമാനായും, വാർഡ് മെമ്പർ കെ.എം ഹാരീസ് കൺവീനറായും, സുധീർ ചെമ്പേത്ത് ട്രഷററായും, ഉള്ള കമ്മിറ്റിക്ക് രൂപം നൽകുകയും ഈ കമ്മിറ്റിയുടെ പേരിൽ കനറാ ബാങ്ക് ചങ്ങരംകുളം ബ്രാഞ്ചിൽ 3744101001773. ifsc code : CNRB0003744 (ഷാനവാസ് വി.വി,കെ.പി ഹമീദ് അബ്ദുറഹ്മാൻ,കെ.വി അബ്ദുൽഖാദർ) എന്ന അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. മുഹമ്മദ് അസ് വാന്റെ ചികിത്സാ ചിലവിലേക്ക് ഫണ്ട് കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ബന്ധുക്കളും നാട്ടുകാരും. മറ്റ് വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും ഈ വിവരം അറിഞ്ഞ ഇശൽ ബാൻഡ് അബുദാബി പ്രവർത്തകർ ചാലിശ്ശേരിയിലുള്ള നൗഷാദ് എന്ന സാമൂഹിക പ്രവർത്തകൻ വഴി ആദ്യ ഗഡുവായി 5000 രൂപയും, പിന്നീട് സമാഹരിച്ച 15000 രൂപയും കൈമാറി.

Top