BREAKING NEWS

കോഴിക്കോട് ഷിഗെല്ല ബാക്ടീരിയ;രണ്ടുവയസുകാരൻ മരിച്ചു.

sketch-1532327416168.png

കോഴിക്കോട്: നിപ്പ വൈറസ് ബാധയ്ക്ക് പിന്നാലെ കോഴിക്കോട് ഷിഗെല്ല ബാക്ടീരിയ ബാധയും. പുതുപ്പാടിയിൽ ഷിഗല്ലെബാധിച്ച് രണ്ടുവയസുകാരൻ മരിച്ചു. അടിവാരം തേക്കിൽ ഹർഷദിന്റെ മകൻ സിയാദാണ് മരിച്ചത്. സിയാദിന്റെ ഇരട്ട സഹോദരൻ സയാൻ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽചികിത്സയിലാണ്. വയറിളക്കബാധയെത്തുടർന്ന് 18-ന് കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അസുഖം ഭേദമാവാത്തതിനെത്തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇതേത്തുടർന്നാണ് കുട്ടിക്ക് ഷിഗെല്ലാ ബാധയാണെന്ന് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

Top