BREAKING NEWS

ഹർത്താലിനിടെ താനൂരില്‍ കെ.ആര്‍. ബേക്കറി ആക്രമിച്ചവര്‍ പിടിയില്‍.

20180423_103250.png

മലപ്പുറം: ഹർത്താലിനിടെ താനൂർ കെ.ആർ. ബേക്കറി ആക്രമിക്കുകയും സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതികളും അറസ്റ്റിലായി. താനൂർ പുതിയ കടപ്പുറം പക്കിചീന്റെ പുരയ്ക്കൽ റാസിഖ് (21), കോർമൻ കടപ്പുറം വലിയതൊടി പറമ്പിൽ അഫ്സാദ് (22), പുത്തൻതെരു ചിറ്റകത്ത് സൈദ് അഫ്രീദി തങ്ങൾ (19), എടക്കടപ്പുറം മമ്മാലിന്റെ പുരയ്ക്കൽ ജുനൈദ് (24), ആൽബസാർ ചോയീന്റെ പുരയ്ക്കൽ നിയാസ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ്ചെയ്തു. 10 വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവരിൽ ചുമത്തിയിട്ടുള്ളത്. ബേക്കറി ആക്രമിച്ച് കൊള്ളയടിച്ച സംഭവത്തിന്റെ വീഡിയോദൃശ്യത്തിന് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരം ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. പൂട്ടുപൊളിച്ച് അകത്തുകടന്ന് സാധനങ്ങൾ നശിപ്പിക്കുന്നതും എടുത്തുകൊണ്ടുപോകുന്നതുമായ സംഭവത്തിന്റെ വ്യക്തമായ വീഡിയോദൃശ്യം ലഭിച്ചത് ബേക്കറിയിലെ സി.സി.ടി.വിയിൽനിന്നു തന്നെയാണ്.

Top