BREAKING NEWS

ലോകകപ്പില്‍ ഐസ് ലന്‍ഡിനെതിരായ മത്സരത്തിൽ നൈജീരിയയ്ക്ക് വിജയം

fifa-9-1-583x350-520x312.jpg

വോൾഗോഗ്രാഡ്: ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ ഐസ്ലൻഡിനെതിരെ നൈജീരിയ രണ്ടു ഗോൾ നേടി.അഹമ്മദ് മൂസയാണ് രണ്ടു തവണ ഐസ് ലൻഡ് പോസ്റ്റിൽ നിറയൊഴിച്ചത്. 49, 75 മിനിറ്റുകളിലായിരുന്നു ഗോളുകൾ.
ഇതിനിടെ 83-ാം മിനിറ്റിൽ ഐസ്ലൻഡിന് വാറിലൂടെ ലഭിച്ച പെനാൽറ്റി സിഗുർഡ്സ്സൻ പോസ്റ്റിന് മുകളിലൂടെ പറത്തി. ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾ നേടാനായിരുന്നില്ല. ആക്രണത്തിന് മുൻതൂക്കം നൽകിയാണ് നൈജീരിയയുടെ പടയിറക്കമെങ്കിൽ പ്രതിരോധത്തിലൂന്നിയാണ് ഐസ്ലൻഡിന്റെ ലൈനപ്പ്. മത്സരത്തിൽ ഐസ്ലൻഡ് തോറ്റാലോ സമനില പാലിക്കുകയോ ചെയ്താൽ മാത്രമേ അർജന്റീനയ്ക്ക് മുന്നോട്ടേക്ക് സാധ്യതയുണ്ടായിരുന്നുള്ളു.

Top