BREAKING NEWS

റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി സെല്‍ഫി എടുക്കുന്നവർക്ക് 2000 രൂപ പിഴ

FB_IMG_1529723380404.jpg

റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി സെല്‍ഫി വേണ്ടെന്ന് റെയില്‍വേ. റെയില്‍വേ സ്‌റ്റേഷനുകളിലും പരിസരത്തും റെയില്‍ പാളങ്ങള്‍ക്ക് സമീപവുമൊക്കെ നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിന് റെയില്‍വേ ബോര്‍ഡ് നിരോധനമേര്‍പ്പെടുത്തി.നിയമം ലംഘിക്കുന്നവരില്‍നിന്ന് 2,000 രൂപ പിഴ ഈടാക്കാനുള്ള ഉത്തരവ് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തിലായെന്ന് അധികൃതര്‍ അറിയിച്ചു. സെല്‍ഫിയെടുക്കുന്നതിനിടെ നിരവധി പേര്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ ഈ നടപടി.സ്‌റ്റേഷനുകള്‍ മലിനമാക്കുന്നവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Top