BREAKING NEWS

വാഹനം നിർത്തിച്ചു പണം പിരിക്കുന്ന ആഘോഷ കമ്മിറ്റിക്കാരുടെ ചെയ്‌തിക്കെതിരെ കണ്ണൂർ ചക്കരക്കൽ എസ്.ഐ പി.ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

20180421_014231.jpg

● അബൂബക്കർ പുറത്തീൽ
കണ്ണൂർ : വാഹനം നിർത്തിച്ചു പണം പിരിക്കുന്ന ആഘോഷ കമ്മിറ്റിക്കാരുടെ ചെയ്‌തിക്കെതിരെ കണ്ണൂർ ചക്കരക്കൽ എസ്.ഐ പി.ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ജില്ലയിലെ പോലീസ് സ്റ്റേഷനിലെ വ്യത്യസ്തമായ ചെയ്‌തിയിലും വ്യത്യസ്തമായ ശിക്ഷാ നടപടികൾ കൊണ്ടും ശ്രദ്ദേയനാണ് ഈ എസ്.ഐ. പ്രതിയായി ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ എത്തുന്ന പ്രതികളിൽ മിക്കവരും പിന്നീട് പോലീസുകാരുടെ സുഹൃത്തും സഹായിയുമായി മാറുന്ന കാഴ്ചയുമാണ്. കേസ് കഴിഞ്ഞു ഇറങ്ങി പോകുന്നവർ എസ്.ഐ ബിജുവിന്റെ കാലിൽ തൊട്ട് ആണ് ഇറങ്ങി പോകുന്നത്.
എസ്.ഐ പി.ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം (എഫ്.ബി പേജിൽ എത്താൻ ഇവിടെ ക്ലിക്ക് ചെയുക) :
” “ഓനെനിക്ക് സന്തോഷത്തോടെ മനസ്സറിഞ്ഞു തന്നതാ “…കൈക്കൂലി വാങ്ങിക്കുന്നവർ അതിനെ ന്യായീകരിക്കാൻ സ്ഥിരം പറയുന്ന ഡയലോഗ് ആണിത് .. ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഏച്ചൂർ മുത്തപ്പൻ ക്ഷേത്രോത്സവത്തോടനുബന്ധിച് മേലേചൊവ്വ മട്ടനൂർ തിരക്ക് പിടിച്ച ഹൈവേയിലെ ഏച്ചൂർ ടൗണിൽ എല്ലാ വാഹനങ്ങളും തടഞ്ഞു നിർത്തി പണപ്പിരിവ് നടത്തിയവരും മേൽ സൂചിപ്പിച്ച കൈകൂലിക്കാർ പറഞ്ഞ അതേ ന്യായീകരണം തന്നെയാണ് നിരത്തുന്നത് .”ഞങ്ങൾ കൈനീട്ടി വണ്ടി തടഞ്ഞു നിർത്തി ചോദിച്ചപ്പോൾ അവർ സ്വമേധയാ സന്തോഷത്തോടെ തന്നതാ “…….. ഇനി വസ്‌തുത എന്താണെന്ന് പരിശോധിക്കാം ……സ്വന്തമായി വണ്ടിയുള്ളവരിൽ മിക്കവാറും എല്ലാവരും തന്നെ യാത്രാ വേളയിൽ പലപ്പോഴും ഇത്തരം പണപ്പിരിവിന് വിധേയരായിട്ടുണ്ടാവും .ചിലപ്പോൾ ഒരുദിവസം തന്നെ രണ്ടോ മൂന്നോ സ്ഥലങ്ങളിൽ പൈസ കൊടുക്കേണ്ടി വന്നിട്ടുമുണ്ടാവും ….അല്ലേ ?എങ്കിൽ ചോദ്യം ഇതൊക്കെയാണ് …..1.നിയമപരമായി ഈ വിധത്തിൽ വാഹനം തടയുന്നത് തെറ്റല്ലേ ? 2.പൈസ ഇല്ലെന്നു പറഞ്ഞ സന്നർഭങ്ങളിൽ നിങ്ങൾ ചീത്ത കേൾക്കലിനും ഭീഷണിപ്പെടുത്തലിനും വിധേയരായിട്ടില്ലേ ? 3.നിർത്താതെ പോകാൻ ശ്രമിച്ചപ്പോൾ ഓടിവന്ന് വണ്ടിയുടെ ബോഡിക് ഇടിക്കുകയും ശകാരിക്കുകയും ചെയ്തിട്ടില്ലേ ? 4.മനസ്സിൽ യാതൊരു താല്പര്യവുമില്ലാതെ സംഘടിത ശക്തിയെ പേടിച്ചിട്ട് മാത്രമല്ലേ നിങ്ങൾ പൈസ കൊടുത്തിട്ടുണ്ടാവുക ?? 5.ഇതിനൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ ഇവിടെ …പോലീസും നിയമവുമൊക്കെ എവിടെ പോയീ എന്ന് പലപ്പോഴും നിങ്ങൾ ആശങ്കപ്പെട്ടിട്ടുണ്ടാവില്ലേ ? 6.ഏതോ നാട്ടിൽ നടക്കുന്ന ആഘോഷങ്ങൾക്ക് റോഡിൽകൂടി യാത്രചെയുന്ന മറ്റേതോ നാട്ടുകാരനായ ഞാനെന്തിന് പൈസ കൊടുക്കണം എന്ന് നിങ്ങൾക്ക് തോന്നിടുണ്ടാവില്ലേ ? 7.പിരിച്ചെടുക്കുന്ന പൈസയിൽ ഒരു ഭാഗം ബിവറേജസിൽ എത്തിയിട്ടുണ്ടാവുമെന്ന് ന്യായമായും നിങ്ങൾ സംശയിച്ചിട്ടുണ്ടാവില്ലേ ? 8.വളരെ അത്യാവശ്യ കാര്യങ്ങൾക്ക് തിരക്ക് പിടിച്ചു പോകുന്നതിനിടയിലുള്ള ഈ തടഞ്ഞു പിരിവ് നിങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ടാവില്ലേ ?…….ഇതിൽ ഒന്നോ ഒന്നിൽ കൂടുതലോ ചോദ്യങ്ങൾക്ക് നിങ്ങളുടെ ഉത്തരം അതെ എന്നാണെങ്കിൽ , ഇരകളായ നിങ്ങൾക്കു വേണ്ടി നിലകൊള്ളേണ്ടത് നിയമത്തിന്റ ബാധ്യതയല്ലേ ??ഇത്തരം സന്നർഭത്തിൽ നിങ്ങളെ സംരക്ഷിക്കേണ്ടതും സുഗമമായ സഞ്ചാര സ്വാതന്ത്ര്യം ഒരുക്കിത്തരേണ്ടവരുമായ ഞങ്ങൾ പോലീസ് ഇതൊക്കെ കണ്ടില്ല കേട്ടില്ല എന്ന വിധത്തിൽ മാറി നില്കുകയാണോ വേണ്ടത് ? ഏച്ചൂരിൽ വാഹനം തടഞ്ഞു പണപ്പിരിവ് നടത്തിയവർ തെറ്റു തിരുത്താൻ തയ്യാറല്ല എന്നുള്ളതാണ് പിന്നീട് അവർ പോലീസിനെ തടഞ്ഞതിലൂടെ വ്യക്തമാവുന്നത് .ഒറ്റയ്‌ക്കൊറ്റയ്ക് പാവങ്ങളായ പലരും സംഘടിതരാകുമ്പോൾ വേട്ടക്കാരന്റെ കുപ്പായമെടുത്തണിയുന്നത് ഒരു mass psychology ആണ് .ഈ സംഭവവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ ധാരാളമായി പ്രചരിക്കുന്നുണ്ട് .നന്മയും തിന്മയും തിരിച്ചറിയാനുള്ള ശേഷി ഇവിടുത്തെ ജനങ്ങൾക്കുണ്ട് . പോലീസ് ഒരാഘോഷങ്ങൾക്കും എതിരല്ല .പക്ഷേ ആഘോഷത്തിന്റെ മറവിലുള്ള സംഘടിത അന്യായ പ്രവർത്തികൾ വെച്ചു പൊറുപ്പിക്കുകയുമില്ല …….പൂച്ചയുടെ മുന്നിൽ ഭയന്നു നിസ്സഹായനായി പോകുന്ന എലിയുടെ കൂടെ തന്നെയാണ് ഞങ്ങൾ …..മരിക്കുവോളം …..
*SI Biju*

Top