BREAKING NEWS

ലോകകപ്പ് ഫുട്‌ബോളില്‍ പോളണ്ടിനെ അട്ടിമറിച്ച് സെനഗല്‍.

IMG_20180619_231308.jpg

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളില്‍ പോളണ്ടിനെ അട്ടിമറിച്ച് സെനഗല്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പോളിഷ് ടീമിനെ സെനഗല്‍ തൂത്തെറിഞ്ഞത്.
പോളിഷ് താരം തിയാഗോ സിയോണെക്ക് അടിച്ച സെല്‍ഫ് ഗോളാണ് സെനഗലിന് ആദ്യ ലീഡ് നല്‍കിയത്. അറുപതാം മിനുട്ടില്‍ എംബാപെ നിയാംഗ് നേടിയ ഗോള്‍ സെനഗലിന്റെ ലീഡ് വര്‍ധിപ്പിച്ചു. 86ാം മിനുട്ടില്‍ ഗ്രിഗോര്‍സ് ക്രൈഷോവിയാക്കാണ് പോളണ്ടിന് ആശ്വാസ ഗോള്‍ നല്‍കിയത്.

Top