BREAKING NEWS

പെട്രോളടിക്കാൻ എത്തിയ യുവാവിനെ ചുട്ടു കൊല്ലാൻ ശ്രമം.

20180520_054539_wm.jpg

തൃശ്ശൂർ : പെട്രോൾ പമ്പിൽ നിന്ന് സ്വന്തം ബൈക്കിൽ പെട്രോളടിക്കാൻ എത്തിയ യുവാവിനെ ചുട്ടു കൊല്ലാൻ ശ്രമം.മറ്റത്തൂർ പഞ്ചായത്തിലെ മൂന്ന് മുറിയിൽ വൈകിട്ട് നാല് മണിക്കാണ് സംഭവം. മുപ്ലിയംമാണൂക്കാടൻ ദിലീപിനെയാണ് തീയിട്ടത്. പെട്രോൾ നിറച്ച ശേഷം ബൈക്ക് മാറ്റാൻ വൈകിയതുമായി ബന്ധപ്പെട്ട് ദിലീപും പമ്പിൽ വന്നമറ്റൊരാളുമായി വാക്കേറ്റമുണ്ടായിരുന്നു. ക്ഷുഭിതനായ ആൾബൈക്കിന് തീയിട്ടുകയായിരുന്നു. ദേഹമാസകലം തീപടർന്ന ദിലീപ് സമീപത്തെ തോട്ടിലേക്ക് ചാടി. മുപ്പത് ശതമാനം പൊള്ളലേറ്റ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പമ്പിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതി മൂന്നുമുറി ഒമ്പതുങ്ങൽ വട്ടപ്പറമ്പൻ വിനീത് (29) ആണെന്ന് തിരിച്ചറിഞ്ഞു. ഇയാൾ ഒളിവിലാണ്.

Top