BREAKING NEWS

ഹനാന്‍ രമേശ് ചെന്നിത്തലയെ കാണാനെത്തി.

20180801_220814.png

തിരുവനന്തപുരം : തനിക്ക് നല്‍കിയ എല്ലാ പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദിയറിയിച്ച് ഹനാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കാണാനെത്തി. ഭാര്യ അനിതയോടൊപ്പമാണു രമേശ് ചെന്നിത്തല ഹനാനെ സ്വീകരിച്ചത്. പഠിക്കാനുളള പണം കണ്ടെത്താനായി എറണാകുളം തമ്മനത്തു മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍ പെട്ടപ്പോള്‍ത്തന്നെ ആദ്യം സഹായഹസ്തവുമായി ഓടിയെത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. അദ്ദേഹം ഉടന്‍ തന്നെ തന്റെ അടുത്ത സുഹൃത്തായ മൂസയുടെ ഉടമസ്ഥതയിലുള്ള തൊടുപുഴ അല്‍ അസര്‍ കോളജ് അധികൃതരുമായി ബന്ധപ്പെട്ടു ബിഎസ്‌എസി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഹനാന്റെ ഫീസ് ഒഴിവാക്കിക്കൊടുത്തു.

Top