BREAKING NEWS

അനുഗ്രഹങ്ങളുടെ പുണ്യവുമായി ഒരു റമദാന്‍ കൂടി.

FB_IMG_1526516022813.jpg

അല്ലാഹുവിന്റെ അനന്തമായ അനുഗ്രഹങ്ങളുടെ പുണ്യവുമായി ഒരു റമദാന്‍ കൂടി. രക്ഷിതാവിന്റെ കാരുണ്യ പ്രവാഹം ഏറ്റുവാങ്ങി ആത്മീയ പരിശുദ്ധിക്കായി ഹൃദയമൊരുക്കി കാത്തിരിക്കുകയാണ് വിശ്വാസികള്‍. പാപമോചനത്തിന്റെ മാസത്തില്‍ അല്ലാഹു അടിമകള്‍ക്കായി സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറന്നിട്ട് നരക വാതിലുകള്‍ കൊട്ടിയടച്ചിരിക്കുന്നു. പിശാചുകളെ പിടിച്ചു കെട്ടുകയും, സത്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് മറ്റ് മാസത്തേക്കാള്‍ ഇരട്ടി പ്രതിഫലം വാഗ്ദാനം നല്‍കുന്നു. മനുഷ്യന് ആനന്ദകരമായ താത്പര്യങ്ങളെ നിയന്ത്രിച്ച് ആത്മ സംയമനം ഉള്‍കൊള്ളുന്നതിലാണ് നോമ്പിന്റെ മഹത്വം കുടികൊള്ളുന്നത്. ശാരീരികമായും മാനസികമായും ഈ നിയന്ത്രണം ഉണ്ടായിരിക്കണം. അനാവശ്യങ്ങള്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചിന്തിക്കുകയോ ചെയ്യരുത്. എങ്കില്‍ മാത്രമേ നോമ്പിന്റെ ഗുണം ലഭിക്കൂ.’

Top