BREAKING NEWS

പണമിടപാട് സ്ഥാപന ഉടമയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ

summ-578x307.jpg

കോഴിക്കോട്: പുതുപ്പാടി കൈതപ്പൊയിലിൽ പണമിടപാട് സ്ഥാപന ഉടമയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തിൽ പ്രതിയെ പിടികൂടി. ആലപ്പുഴ സ്വദേശി സുമേഷിനെ മലപ്പുറം തിരൂരിൽ നിന്ന് ഞായറാഴ്ച രാവിലെയാണ് പിടികൂടിയത്. ജൂലായ് 13 വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കൈതപ്പൊയിലിലെ മലബാർ ഫൈനാൻസിയേഴ്സ് ഉടമ കുപ്പായക്കോട് ഒളവക്കുന്നേൽ പി.ടി. കുരുവിള(സാജു-53)യ്ക്ക് നേരെ ആക്രമണം ഉണ്ടായത്. മലബാർ ഫൈനാൻസിയേഴ്സിൽ എത്തിയ സുമേഷ് കുരുവിളയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുരുവിള ശനിയാഴ്ച പുലർച്ചെ മരിച്ചിരുന്നു.

Top