BREAKING NEWS

വിമാനത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ടെലികോം മന്ത്രാലയത്തിന്റെ അനുമതി.

ന്യൂഡൽഹി: ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രക്കാർക്ക് യാത്രയ്ക്കിടയിൽ വൈഫൈ ഉപയോഗിക്കാൻ അവസരമൊരുങ്ങുന്നു. ഇത് സംബന്ധിച്ച നിർദേശത്തിന് ടെലികോം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഡൽഹിയിൽ ഇന്ന് ചേർന്ന് ടെലികോം വകുപ്പ് ഉന്നതതല യോഗത്തിലാണ് വിമാനത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച് ടെലികോ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നിർദേശത്തിന് അംഗീകാരം ലഭിച്ചത്. വിമാനത്തിൽ ഇന്റർനെറ്റ്, കോൾ സൗകര്യം ലഭ്യമാക്കുന്ന തീരുമാനം വിമാനയാത്രക്കാർക്ക് ഏറെ ഗുണപ്രദമാകുമെന്നും ടെലികോം മന്ത്രാലയത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും സിവിൽ ഏവിയേഷൻ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇ

Top