BREAKING NEWS

നിരവധി മോഷണകേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

IMG-20180713-WA0071.jpg

അബൂബക്കർ പുറത്തീൽ.
ചക്കരക്കൽ (കണ്ണൂർ) : സംസ്ഥാന വ്യാപകമായി നിരവധി കേസുകളിലെ പ്രതിയെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ജൂലായ് 10 ന് മുണ്ടേരിമോട്ട ടൗണിലുള്ള പി.പി.എസ് സ്റ്റേഷനറി സ്റ്റോറിന്റെ പൂട്ട് അടിച്ചു തകർത്തു അകത്ത് കയറി 16 ആയിരം രൂപയും 20 ഓളം പായ്ക്കറ്റ് സിഗരറ്റ് മോഷ്ടിച്ച കേസിൽ മട്ടന്നൂർ വെമ്പടി രാജീവന്റെ മകൻ സജീവൻ ആണ് ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. മെയ് 21ന് വാരം ടൗണിൽ മോഷണം നടത്തിയതായും ഇയാൾ പോലീസിനോട് പറഞ്ഞു. വാരം ഹരിത പച്ചക്കറി കടയിലും വനിതാ ഹോട്ടലിലും മോഷണം നടത്തിയ സജീവൻ വാറത്തുള്ള ഒരു വീട്ടിൽ നിന്നും സൈക്കിൾ മോഷ്ടിച്ചു ആ സൈക്കിളിൽ മേലെചൊവ്വ വരെ അവിടെ ഉപേക്ഷിച്ചു പണവുമായി രക്ഷപ്പെടുകയായിരുന്നു. ഏതു വലിയ പൂട്ടും ചെറിയ കമ്പിപ്പാര ഉപയോഗിച്ച് പൊളിക്കാനുള്ള വിദ്യ ഇയാൾ പോലീസിന് പറഞ്ഞുകൊടുത്തു. നിരവധി വ്യത്യസ്ത പോലീസ് സ്റ്റേഷനുകളിൽ 30 ഓളം മോഷണ കേസുകളിൽ പ്രതിയാണ് ഇയാളെന്നു എസ്.ഐ പി.ബിജു പറഞ്ഞു. കടകളിൽ നിന്നും മോഷ്‌ടിക്കുന്ന ബീഡിയും സിഗരറ്റും കണ്ണൂർ സെൻട്രൽ ജയിലിൽ അതീവരഹസ്യമായി വിൽപ്പന നടത്താറുണ്ടെന്നും പോലീസിനോട് സമ്മതിച്ചു. പോലീസിൽ പരാതി നൽകാൻ ചെറുകടക്കാർ മടിക്കുന്നതാണ് ഇയാൾ ചെറു കടകൾ തിരഞ്ഞെടുക്കുന്നയതെന്ന് എസ്.ഐ പി.ബിജു പറഞ്ഞു.

Top