BREAKING NEWS

മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച മണി എക്‌സ്‌ചേഞ്ചുകളുടെ ലൈസന്‍സ് യു എ ഇ സെന്‍ട്രല്‍ ബേങ്ക് തരംതാഴ്ത്തി.

sketch-1528914914936.png

അബുദാബി: സെന്‍ട്രല്‍ ബേങ്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച മണി എക്‌സ്‌ചേഞ്ചുകളുടെ ലൈസന്‍സ് യു എ ഇ സെന്‍ട്രല്‍ ബേങ്ക് തരംതാഴ്ത്തി. ഈ എക്‌സ്‌ചേഞ്ചുകള്‍ വഴി പണം അയക്കരുതെന്നും യു എ ഇ നിവാസികളോട് സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടു. തഹെര്‍, അല്‍-ഹദ, അല്‍-ഹെമരിയ, ദുബൈ എക്‌സ്പ്രസ്, സനാ, കോസ്‌മോസ്, ബിന്‍ ബഖീത് എന്നീ ഏഴ് എക്‌സ്‌ചേഞ്ച് കമ്പനികളുടെ ലൈസന്‍സാണ് യു എ ഇ സെന്‍ട്രല്‍ ബാങ്ക് തരാം താഴ്ത്തിയത്. പണം കൈപ്പറ്റുന്നത്തില്‍ നിന്നും വേതനം വിതരണം ചെയ്യുന്നതില്‍ നിന്നും ഈ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങങ്ങളെ വിലക്കിയിരിക്കുകയാണ്. സെന്‍ട്രല്‍ ബാങ്ക് അനുവദിച്ച ഗ്രെയ്‌സ് പീരീഡിലും മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് നടപടി.

Top