BREAKING NEWS

ഗണേഷ്‌കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി.

sketch-1528900052200.png

കൊല്ലം : കാറിന് സൈഡ് കൊടുത്തില്ലെന്ന കാരണം പറഞ്ഞ് കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. അഞ്ചല്‍ സ്വദേശിയായ അനന്തകൃഷ്ണ(22)നെയാണ് അമ്മയുടെ മുന്നില്‍ വച്ച്‌ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചത്. കൊല്ലം അഞ്ചലിൽ ഇന്ന് ഉച്ചക്കുശേഷമായിരുന്നു സംഭവം. അഞ്ചല്‍ ശബരിഗിരിക്ക് സമീപത്തെ മരണവീട്ടിലേക്ക് പോകുകയായിരുന്നു എംഎല്‍എ കെബി ഗണേഷ്‌കുമാര്‍. ഈ സമയം മരണവീട്ടില്‍ നിന്ന് അമ്മയ്‌ക്കൊപ്പം കാറില്‍ മടങ്ങുകയായിരുന്ന അനന്തകൃഷ്ണൻ തന്റെ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച്‌ എംഎല്‍എയായ കെബി ഗണേഷ്‌കുമാര്‍ മര്‍ദ്ദിച്ചെന്നും ഇതിന് പിന്നാലെ എംഎല്‍എയുടെ കാര്‍ ഓടിച്ചിരുന്നയാളും തന്നെ മര്‍ദ്ദിച്ചുവെന്ന് പരാതിയില്‍ പറയുന്നു. അഞ്ചല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അനന്തകൃഷ്ണന്‍.

Top