BREAKING NEWS

ഹജ്ജ് 2018: ആദ്യ ഇന്ത്യന്‍ വിമാനം ശനിയാഴ്ച

Screenshot_2018-07-11-16-48-52-63.png

മക്ക : ഈ വര്‍ഷത്തെ ഇന്ത്യന്‍ ഹാജിമാരുടെ വരവ് ശനിയാഴ്ചയോടെ തുടങ്ങും. ഇന്ത്യന്‍ തീര്‍ത്ഥാടകരെ സഹായിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡെപ്യൂട്ടേഷനില്‍ ഡോക്ടര്‍മാര്‍, പാരാ മെഡിക്കല്‍ അംഗങ്ങള്‍ ഉള്‍പ്പെടെ ഹജ്ജ് ഉദ്യോഗസ്ഥ സംഘം ഇതിനകം തന്നെ ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ഈ മാസം 14 മുതല്‍ എത്തുന്ന ഹാജിമാരെ സ്വീകരിക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള ഹാജിമാരുടെ സംഘമാണ് ആദ്യമായി മദീനയിലെത്തുക. ജൂണ്‍ 14ന് മദീനയിലെത്തുന്ന സംഘത്തിന്റെ തിരിച്ചു പോക്ക് ആഗസ്റ്റ് 27 ന് ജിദ്ദയില്‍ നിന്നായിരിക്കും. വിവിധ എംബാര്‍ക്കേഷന്‍ പോയന്റില്‍ നിന്നും 410 ഹാജിമാര്‍ ഉള്‍കൊള്ളുന്ന വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തില്‍ മദീനയിലെത്തുന്ന ഇന്ത്യന്‍ ഹാജിമാര്‍ ജിദ്ദ വഴിയായിരിക്കും ഹജിന് ശേഷം തിരിച്ചു പോകുന്നത്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ജിദ്ദ വഴിയെത്തുന്ന ഹാജിമാര്‍ മദീന വഴിയുമാണ് തിരിക്കുക.

Top