BREAKING NEWS

ഇന്നും നാളെയും 14നും ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണവും ഏര്‍പ്പെടുത്തി.

train.jpg

എറണാകുളം ടൗണ്‍ ഇടപ്പള്ളി റെയില്‍വേ പാതയില്‍ പാളങ്ങളുടെ നവീകരണം നടക്കുന്നതിനാല്‍ ഇന്നും നാളെയും 14നും ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണവും ഏര്‍പ്പെടുത്തി. ആറ് പാസഞ്ചറുകള്‍ ഉള്‍പ്പെട്ട എട്ടോളം ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. നാലു ട്രെയിനുകള്‍ ഒരു മണിക്കൂറോളം വൈകും. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ യാത്രക്കാര്‍ക്കാണ് ട്രെയിന്‍ ഗതാഗത നിയന്ത്രണം തിരിച്ചടിയാവുന്നത്. യാത്രക്കാരുടെ സൗകര്യത്തിനായി മൂന്നു ദിവസങ്ങളിലും രാവിലെ ഏഴിന് എറണാകുളം ജംഗ്ഷനില്‍ നിന്നു പുറപ്പെടുന്ന ചെന്നൈ -എഗ്മോര്‍ ഗുരുവായൂര്‍ എക്സ്പ്രസിന് ഗുരുവായൂര്‍ വരെ എല്ലാ സ്റ്റോപ്പികളിലും സ്റ്റോപ്പ് അനുവദിച്ചു. ല ട്രെയിനുകളുടെയും സമയവും സര്‍വീസും മൂന്നു ദിവസങ്ങളിലും പുനഃക്രമീകരിച്ചിട്ടുണ്ട്.

Top