BREAKING NEWS

ലൈസന്‍സ് ഇനി മൊബൈലിൽ കാണിച്ചാലും മതി.

Blank-vartha-empty.png

ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസും വാഹനരജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഇനി കൊണ്ടുനടക്കേണ്ട. ഇത്തരത്തിലുള്ള എല്ലാ രേഖകളും ഡിജിറ്റൽ രൂപത്തിലായാലും അംഗീകൃതമാണെന്ന്‌ കേന്ദ്ര ഗതാഗതമന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി.‌സർക്കാരിന്റെ അംഗീകൃത മൊബൈൽ ആപ്പുകളായ ഡിജിലോക്കറിലും എംപരിവാഹനിലുമുള്ള പകർപ്പുകൾക്കാണ് യഥാർഥരേഖകളുടെ അതേ മൂല്യംതന്നെ ലഭിക്കുക.ഡിജിലോക്കറിലും എംപരിവാഹനിലുമുള്ള രേഖകളുടെ ഡിജിറ്റൽരൂപം ട്രാഫിക് പോലീസോ മോട്ടോർവാഹനവകുപ്പോ സാധുവായി പരിഗണിക്കുന്നില്ലെന്ന്‌ കാണിച്ച് പൊതുജനങ്ങൾ നൽകിയ പരാതികളും വിവരാവകാശ അപേക്ഷകളും പരിഗണിച്ചാണ്‌ കേന്ദ്രനടപടി.

Top