BREAKING NEWS

ജയരാജനെ മന്ത്രിയാക്കുന്നത് അധാര്‍മികം: എം.എം ഹസന്‍.

Hassan-1.jpg

തിരുവനന്തപുരം: പിണറായിയുടെ വിജിലൻസ് അന്വേഷിച്ചു സാങ്കേതികമായി കുറ്റവിമുക്തനാക്കിയ ഇ.പി. ജയരാജനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാനുള്ള തീരുമാനം തികച്ചും അധാർമികമാണെന്നു കെ.പി.സി.സി അധ്യക്ഷൻ എം. എം ഹസൻ.അഴിമതിെക്കതിരെ ഘോരഘോരം പ്രസംഗിച്ച് അധികാരത്തിലെത്തിയ സി.പി.എം അഴിമതിക്കാരനാണെന്നു കണ്ടെത്തിയ വ്യക്തിയെ മുഖ്യമന്ത്രിയുടെ ചുമതല നൽകിയാണു വരവേൽക്കുന്നത്. എ.കെ ശശീന്ദ്രനെയും വെള്ളപൂശി തിരിച്ചെടുത്തു. തോമസ് ചാണ്ടിയെയും കൂടി തിരിച്ചെടുത്താൽ പിണറായിയുടെ അഴിമതിക്കെതിരേയുള്ള പോരാട്ടം പൂർണമാകുമെന്നു ഹസൻ പറഞ്ഞു. രണ്ടു വർഷം മന്ത്രിസഭയ്ക്കു പുറത്തുനിന്നതാണ് ജയരാജന്റെ യോഗ്യതയായി സി.പി.എം കാണുന്നത്. രണ്ടുവർഷം കൊണ്ടു തേഞ്ഞുമാഞ്ഞു പോകുന്നതാണോ അഴിമതിയുടെ പാപക്കറകളെന്നു ഹസൻ ചോദിച്ചു.

Top