BREAKING NEWS

പ്രളയ പ്രദേശങ്ങളിൽ സന്ദർശനം നടത്താൻ പോയ മുഖ്യമന്ത്രിക്കും സംഘത്തിനും ഇടുക്കിയിൽ ഇറങ്ങാനായില്ല.

20180811_081333.jpg

തിരുവനന്തപുരം: പ്രളയ പ്രദേശങ്ങളിൽ സന്ദർശനം നടത്താൻ പോയ മുഖ്യമന്ത്രിക്കും സംഘത്തിനും ഇടുക്കിയിൽ ഇറങ്ങാനായില്ല. മോശം കാലാവസ്ഥ മൂലമാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് ഇടുക്കിയിൽ ഇറങ്ങാൻ സാധിക്കാത്തത്. തുടർന്ന് സംഘം വയനാട്ടിലേക്ക് തിരിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടങ്ങുന്ന സംഘം തിരുവനന്തപുരത്ത് ശംഖുമുഖം എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ നിന്ന് യാത്രയാരംഭിച്ചത്. എന്നാൽ കാലാവസ്ഥ മോശമായതിനാൽ കട്ടപ്പന ഗവ. കോളേജ് ഗ്രൗണ്ടിൽമുഖ്യമന്ത്രി സഞ്ചരിക്കുന്ന ഹെലികോപ്റ്റർ ഇറക്കാൻ കഴിഞ്ഞില്ല.

Top