BREAKING NEWS

വാട്‌സ്ആപ്പില്‍ വ്യാജ സന്ദേശം; തമിഴ്‌നാട്ടില്‍ രണ്ടു പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു.

ചെന്നൈ: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവർ നാട്ടിലിറങ്ങിയിട്ടുണ്ടെന്ന വ്യാജ വാട്സ്ആപ്പ് സന്ദേശത്തേത്തുടർന്ന് വടക്കൻ തമിഴ്നാട്ടിൽ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്ന് കെട്ടിത്തൂക്കി. ബുധനാഴ്ചയാണ് സംഭവം. ഇതേ കാരണത്താൽ കാർ ആക്രമിച്ച ജനക്കൂട്ടം സ്ത്രീയെ കൊലപ്പെടുത്തിയത് ചൊവ്വാഴ്ചയാണ്. പുലിക്കാട്ട് പാലത്തിലാണ് ഏറ്റവും ഒടുവിലത്തെ സംഭവമുണ്ടായത്. യാചക വേഷത്തിൽ കണ്ടയാളെ രണ്ടുപേർ ചോദ്യം ചെയ്യുകയായിരുന്നു. ഹിന്ദിയിൽ മറുപടി പറഞ്ഞ ഇയാളോട് തമിഴിൽ സംസാരിക്കാൻ പറഞ്ഞ് മർദിച്ചു.താഴെ വീണപ്പോൾ ഇയാളുടെ പോക്കറ്റിൽ നിന്നും കത്തിയും ബ്ലേഡും പുറത്തേക്ക് വീണു. ഇതോടെ ഉത്തരേന്ത്യയിൽ നിന്നുവന്ന കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തിൽ പെട്ടയാളാണെന്ന് അവർ ആക്രോശിക്കുകയും കൂടുതൽ പേർ സംഭവ സ്ഥലത്തെത്തി ഇയാളെ മർദിക്കുകയും ചെയ്തതായി സമീപവാസികൾ പറഞ്ഞു.

Top