BREAKING NEWS

പരിയാരം, കൊച്ചി സഹകരണ മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.

20180411_105443.png

തിരുവനന്തപുരം :  പരിയാരം സഹകരണ മെഡിക്കൽ കോളേജും കൊച്ചി സഹകരണ മെഡിക്കൾ കോളേജും സർക്കാർ ഏറ്റെടുത്തു. ഇതു സംബന്ധിച്ച ഓർഡിനൻസിന് മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകി. യുഡിഎഫ് ഭരണത്തിലാണ് കോളേജുകൾ ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ കോളേജിന്റെ ബാധ്യതകൾ മൂലം തീരുമാനം നടപ്പിലാക്കാനായിരുന്നില്ല. പരിയാരം കോളേജ് എറ്റെടുക്കുന്നതിന്റെ ഭാഗമായി ഹഡ്കോവിന് കോളേജ് നൽകാനുള്ള വായ്പാ കുടിശ്ശിക സർക്കാർ നേരത്തെ ഏറ്റെടുത്ത് അടയ്ക്കാൻ തുടങ്ങിയിരുന്നു. കൊച്ചി മെഡിക്കൽ കോളേജിന്റെ ബാധ്യതകളും സർക്കാർ ഏറ്റെടുക്കും.

Top