BREAKING NEWS

എച്ച്.ഐ.വി ബാധയുണ്ടായെന്ന് സംശയിച്ച കുട്ടി മരിച്ചു

ആലപ്പുഴ : തിരുവനന്തപുരം ആർ.സി.സിയിൽ നിന്ന് എച്ച്.ഐ.വി ബാധയുണ്ടായെന്ന്സംശയിച്ച കുട്ടി മരിച്ചു. കാൻസർ ബാധയെ തുടർന്ന് 13 മാസമായി ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്.ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ആയിരുന്നു അന്ത്യം. എച്ച് ഐ വി ബാധയെക്കുറിച്ച് സ്ഥിരീകരണം വരുന്നതിനു മുന്നെയാണ് കുട്ടിയുടെ മരണം.

Top