BREAKING NEWS

ഭാര്യയുടെ കൺമുന്നിൽവെച്ച് ഭർത്താവ് ട്രെയിനിടിച്ച് മരിച്ചു.

Blank-vartha-empty.png

പരപ്പനങ്ങാടി: റയിൽപാളം മുറിച്ച് കടക്കവെ ഭാര്യയുടെ കൺമുന്നിൽവെച്ച് ഭർത്താവ് ട്രെയിനിടിച്ച് മരിച്ചു.ഭാര്യ അത്ഭുതകരമായി രക്ഷപ്പെട്ടു.പരപ്പനങ്ങാടി കരിങ്കല്ലത്താണി വലിയ പടിയേക്കൽ മുഹമ്മദ് കോയ (60) ആണ് മരിച്ചത്. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കോഴിക്കോട് ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു മുഹമ്മദ് കോയയും ഭാര്യ ഖദീജയും. മദ്രാസ് മെയിൽ തീവണ്ടിയിൽ കയറുന്നതിന് പാളം മുറിച്ചുകടക്കുന്നതിനിടയിൽ മറ്റൊരു പാളത്തിലൂടെ വന്ന തീവണ്ടി തട്ടുകയായിരുന്നു.

Top